അട്ടപ്പാടിയിലെ ശിശുമരണം: സർക്കാർ കണക്കിൽ പൊരുത്തക്കേടുകളെന്ന് റിപ്പോർട്ട്

പാലക്കാട്: അട്ടപ്പാടിയിൽ സർക്കാർ കണക്കിന് പുറത്തും ശിശുമരണങ്ങൾ നടന്നതായി റിപ്പോർട്ട്. ഗർഭാവസ്ഥയിൽ ശിശു മരിക്കുന്നതും ചാപിള്ളയുമൊന്നും ശിശു മരണ പട്ടികയിലിടം പിടിക്കില്ല. 2 വയസിന് മുകളിലുള്ള കുട്ടികളുടെ മരണവും സർക്കാർ പട്ടികക്ക് പുറത്താണ്. ഇങ്ങനെയുളള 37 മരണങ്ങൾ ഈ വർഷം നടന്നതായി കണക്കുകൾ. മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീന് നിയമസഭയിൽ നിന്നും ലഭിച്ച മറുപടിയാണിത്.

ആകെ 2 കുട്ടികൾ ഈ വർഷം മരിച്ചു എന്നാണ് നിയമസഭ മറുപടിയിൽ പറയുന്നത്. ഈ വർഷം മാത്രം ഏഴ് ഗർഭസ്ഥ ശിശുക്കളാണ് മരിച്ചത്. അഞ്ച് ചാപ്പിള കേസുകളും റിപ്പോർട്ട് ചെയ്തു. ഈ വർഷം ഒക്ടോബർ 31 വരെയുള്ള കണക്ക് പ്രകാരം 22 ആദിവാസി യുവതികളുടെ ഗർഭം അലസിപോയി. ഇതെന്നും സർക്കാർ ശിശുമരണത്തിന്‍റെ ഗണത്തിൽ ഉൾപെടുത്തുന്നില്ല. രണ്ട് മുതൽ അഞ്ച് വയസ് പ്രായത്തിനിടയിലുള്ള 3 കുട്ടികൾ ഈ വർഷം മരിച്ചു. ഇതും ശിശു മരണ കണക്കിൽ വരില്ല. 2013 മുതൽ 2021 ഒക്ടോബർ 31 വരെ ഉള്ള കണക്ക് പ്രകാരം 114 നവജാത ശിശുക്കളാണ് മരിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →