അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ആറു ലക്ഷം

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവര്‍ ആറു ലക്ഷത്തിലധികം പേര്‍. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്. 2017-ല്‍ 1,33,049 ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 1,34,561(2018), 1,44,017 (2019), 85,248 (2020) എന്നിങ്ങനെയാണ് അടുത്ത മൂന്നുവര്‍ഷങ്ങളിലെ കണക്ക്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ഈവര്‍ഷം പൗരത്വം ഉപേക്ഷിച്ചത് 1,11,287 പേരാണെന്നും റായി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →