പട്ന: ബിഹാര്‍ നിയമസഭാ മന്ദിരത്തിന്റെ പരിസരത്തു മദ്യക്കുപ്പികള്‍ കണ്ടതിനെ തുടര്‍ന്നു നിയമസഭാ സമ്മേളനത്തില്‍ ബഹളം. ബിഹാര്‍ സര്‍ക്കാരിന്റെ മദ്യനിരോധനം പ്രഹസനമാണെന്നു തെളിഞ്ഞതിനാല്‍ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്തു മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ ചേംബറില്‍ നിന്നു 100 മീറ്റര്‍ ദൂരത്തിനുള്ളിലാണു മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ബിഹാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മദ്യവിരുദ്ധ പ്രതിജ്ഞയെടുത്ത് ഒരാഴ്ചയ്ക്കകമാണു സംഭവം. അന്വേഷണത്തിന് ഉടന്‍ ഉത്തരവിടുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു
മദ്യനിരോധന സംസ്ഥാനം, പക്ഷെ സഭാ മന്ദിരത്തിനു സമീപത്തടക്കം മദ്യക്കുപ്പികള്‍: ബിഹാറില്‍ പ്രതിപക്ഷ പ്രതിഷേധം
