ഒട്ടാവ: ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈജിപ്ത്, നൈജീരിയ, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ പുതിയതായി നിരോധനമേര്‍പ്പെടുത്തി ഇതോടെ യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക 10ആയി. യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ മുഴുവനും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉള്‍പ്പെടുന്നവയാണ്.
”യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ ആ രാജ്യം സന്ദര്‍ശിച്ചവര്‍ക്കും കാനഡ യാത്രാവിലക്കേര്‍പ്പെടുത്തുന്നു”-കനേഡിയന്‍ ആരോഗ്യമന്ത്രി ജീന്‍യെവ്സ് ഡുക്ലോസ് പറഞ്ഞു. ബോട്സ്വാന, സ്വാസിലാന്‍ഡ്, ലെസോത്തോ, മൊസാംബിക്, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നിവയാണ് നേരത്തെ യാത്രാ വിലക്കുള്ള രാജ്യങ്ങള്‍.

