പെഗാസസ് മിസിസ് ഇന്ത്യ മത്സരത്തിൽ മിസിസ് കേരള ഗ്ലോബൽ 2021 കിരീടം ഐശ്വര്യ ജയചന്ദ്രന്.

തിരുവനന്തപുരം: പെഗാസസ് മിസിസ് ഇന്ത്യ 2021 മത്സരത്തിൽ മിസിസ് കേരള ഗ്ലോബൽ 2021 കിരീടം തിരുവനന്തപുരം സ്വദേശി ഐശ്വര്യ ജയചന്ദ്രന്. മിസിസ് ഡാസ്ലിംഗ് സ്‌മൈൽ കിരീടവും ഐശ്വര്യയ്ക്കാണ്. പട്ടം ഐശ്വര്യം വീട്ടിൽ എസ്.ജയചന്ദ്രന്റെയും ലതികയുടെയും മകളാണ്.

ലുലുഗ്രൂപ്പ് അബുദാബി ഗ്ലോബൽ ഡിജിറ്റൽ മേധാവി വിനീത് വിപിനാണ് ഭർത്താവ് .മകൻ പത്തുവയസുകാരൻ ആര്യൻ വിനീത്.അബുദാബിയിൽ മാദ്ധ്യമ മേഖലയിൽ ജോലി ചെയ്യുന്ന ഐശ്വര്യ 2005ൽ മിസ് കന്യാകുമാരി പട്ടം സ്വന്തമാക്കിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് 17 മത്സരാർത്ഥികളാണ് പങ്കെടുത്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →