ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു.

പാലക്കാട്: ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ആളിയാർ ഡാമിന്റെ പതിനൊന്ന് ഷട്ടറുകളും തുറന്നു. ചിറ്റൂർ പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവർക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2021 നവംബർ 30 ന് 11 മണിയോട് കൂടിയാണ് ആളിയാർ ഡാം തുറന്നത്.

നവംബർ 18ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാർ ഡാം തുറന്നുവിട്ടത് ഏറെ വാർത്തയായിരുന്നു. ഇത് മൂലം പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കാണ് ഉണ്ടായത്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകിയിരുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തിയിരുന്നു.

അണക്കെട്ട് തുറക്കുന്നതിന് മുമ്പ് തമിഴ്നാട് മുന്നറിയിപ്പ് നൽകിയില്ലെന്ന് കഴിഞ്ഞ തവണ പരാതി ഉയർന്നിരുന്നു. എന്നാൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയിരുന്നെന്നാണ് തമിഴ്നാട് അവകാശപ്പെട്ടത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →