പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം, കൊവിഡ് വാക്സിനേഷന്‍ പോരായ്മകള്‍ എന്നിവ മുതല്‍ ചൈനയുടെ കടന്നുകയറ്റം, ജമ്മു കശ്മീരിലെ സാധാരണക്കാര്‍ക്ക് നേര്‍ക്കുണ്ടാവുന്ന ആക്രമണങ്ങളും ജമ്മു കശ്മീരിനു പൂര്‍ണ സംസ്ഥാന പദവി തിരിച്ചുനല്‍കല്‍, മരവിപ്പിച്ചുനില്‍ക്കുന്ന പൗരത്വ നിയമങ്ങള്‍ തുടങ്ങിയവ സമ്മേളനത്തില്‍ ഉയര്‍ന്നുവരും. വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഇതുള്‍പ്പെടെ പുതുതായി 26 നിര്‍ണായക ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇന്ന് തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ പരിഗണനയ്ക്ക് വരും. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരിക്കെ 25 ദിവസം നീളുന്ന പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധമായേക്കും. യുപി, പഞ്ചാബ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ സഭയിലുണ്ടാവാനാണ് സാധ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →