ബെംഗളൂരു എഫ്സിക്കെതിരേ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില. ബെംഗളൂരു എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ 1-1 സമനില നേട്ടം. ബെംഗളൂരു എഫ് സി താരം ആശിഖ് കുരുണിയന്റെ സെല്‍ഫ് ഗോളാണ് ഇന്ന് മഞ്ഞപടയ്ക്ക് തുണയായത്. ആദ്യം ബെംഗളൂരുവിനായി ആശിഖ് ലീഡെടുത്തു. നാല് മിനിറ്റുകള്‍ക്ക് ശേഷമാണ് ആശിഖിന്റെ സെല്‍ഫ് ഗോളും പിറന്നത്. ആദ്യ പകുതിയില്‍ ഇരുടീമും അധികം അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. രണ്ടാം പകുതിയിലെ 84ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ആല്‍ബിനോയുടെ കൈ അബദ്ധത്തില്‍ നിന്നാണ് ബെംഗളൂരു ആശിഖിലൂടെ ലീഡെടുത്തത്. ആശിഖ് ബോക്സിന് പുറത്ത് നിന്ന് അടിച്ച ഷോട്ട് ആല്‍ബിനോ കൈക്കലാക്കിയെങ്കിലും പിന്നീട് വീണ്ടും സ്വന്തം വലയിലേക്ക് തന്നെ വീഴുകയായിരുന്നു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് മികച്ച ചില നീക്കങ്ങള്‍ നടത്തി. 88ാം മിനിറ്റില്‍ ലെസ്‌കോവിച്ചിന്റെ ഗോള്‍ ശ്രമമാണ് ആശിഖിന്റെ പിഴയിലൂടെ കേരളത്തിന് ദാനമായ ഗോള്‍ ലഭിച്ചത്. ലെസ്‌കോവിച്ചിന്റെ ശ്രമം ആശിഖ് തടുത്ത് പുറത്തേക്ക് അടിക്കുകയായിരുന്നു.എന്നാല്‍ പന്ത് ബെംഗളൂരുവിന്റെ വലയിലാണ് വീണത്. ബെംഗളൂരുവിന്റെ ലീഗിലെ രണ്ടാം സമനിലയാണ്. രണ്ട് സമനിലയും ഒരു തോല്‍വിയുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ബെംഗളൂരു ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →