കട്ടപ്പന : കമ്പി സിമന്റ് ഉള്‍പ്പയെയുളള കെട്ടിട നിര്‍മാണ സാമഗ്രികളുടെ വന്‍ വിലവര്‍ദ്ധനവും പാറ, മണല്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യവും നിര്‍മാണ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുളളതെന്ന് എഐടിയുസി സുവര്‍ണഗിരി മേഖലാ കണ്‍വന്‍ഷനില്‍ അഭിപ്രയമുയര്‍ന്നു. വ്യാപാരികള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ തോന്നിയ വിലയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ഇത് പരിഹരിക്കുവാന്‍ കമ്പി, സിമന്റ് ,സാനിട്ടറി സാധനങ്ങള്‍ തുടങ്ങിയവ സര്‍ക്കാരിന്‍റെ മേല്‍ നോട്ടത്തിലോ, സഹകരണ സ്ഥാപനങ്ങള്‍ വഴിയോ വിതരണം ചെയ്യണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
എഐടിയുസി ജില്ലാ കൗണ്‍സില്‍ അംഗം ജി മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഇടുക്കി ജില്ലാ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ടിആര്‍ ശശിധരന്‍ ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി സംസ്ഥാന കൗണ്‍സില്‍ അഗം രഘു കുന്നുംപുറം, എകെ ഉഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.

