കുറ്റിപ്പുറം: കോവിഡ് വാക്‌സിനെടുത്തശേഷം അനുഭവപ്പെട്ട അലര്‍ജിയെ തുടര്‍ന്ന് യുവതി മരിച്ചു. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കപ്പുഴ കടവ് സ്വദേശി അസ്‌ന(27)ആണ് രിച്ചത്. 2021 നവംബര്‍ 24 ബുധനാഴ്‌ച കുറ്റിപ്പുറം വ്യാപാര ഭവനില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ നിന്നാണ് അസ്‌ന വാക്‌സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന വ്യാഴാഴ്‌ച ദേഹാസ്വാസ്ഥ്യവും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെട്ടു. തുടര്‍ന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഒപിയിലുണ്ടായിരുന്ന ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അലര്‍ജിക്കുളള രണ്ട് ഡോസ് ഇഞ്ചക്ഷന്‍ എടുത്ത് മിനിട്ടുകള്‍ക്കകം യുവതി ബോധരഹിതയാവുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിെത്തിച്ചെങ്കിലും വെന്റിലേറ്ററിന്റെ അഭാവം കാരണം സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കായി യുവതിയെ വെളളിയാഴ്‌ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാവുകയും അതേതുടര്‍ന്ന് തൃശൂരില്‍തന്നെ ചികിത്സ തുടരുകയുമായിരുന്നു. 2021 നവംബര്‍ 27ശനിയാഴ്‌ച രാവിലെയാണ് മരണം സംഭവിച്ചത്.
കോവിഡ് ബാധിച്ച് മൂന്നുമാസത്തിനുശേഷമാണ് യുവതി വാക്‌സിനെടുത്തത്. അലര്‍ജിക്കുളള കുത്തിവെപ്പെടുത്തതാണ് ആരോഗ്യനില വഷളാക്കിയതെന്ന ആരോപണമുണ്ട്. യുവതിയുടെ ഭര്‍ത്താവ് ഇതുസംബന്ധിച്ച മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അലര്‍ജി ബാധിച്ചവര്‍ക്ക് സാധാരണ നല്‍കുന്ന കുത്തിവയ്‌പ്പാണ് നല്‍കിയതെന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അലിയാമ്മുപറഞ്ഞു. യഥാര്‍ത്ഥകാരണം അറിയാന്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.
ഭര്‍ത്താവ് : മുഹമ്മദ് സബാഹ്. മകന്‍ മുഹമ്മദ് ഷിഫ്‌വാന്‍.പിതാവ് പി.വി ഹമീദ്.മാതാവ് അമ്മനക്കുട്ടി. പോസിറ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം കുറ്രിപ്പുറം ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.