വിവാഹം രജിസ്റ്റർ ചെയ്യാൻ മതം തെളിയിക്കുന്ന രേഖകൾ ആവശ്യമില്ലെന്ന് മന്ത്രി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം : വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ല.വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹിതരാകുന്നവരുടെ ജനനത്തീയതി തെളിയിക്കുന്ന രേഖകളും വിവാഹം നടന്നതായി തെളിയിക്കുന്ന രേഖയും മതിയെന്ന് മന്ത്രി എം.വി ​ഗോവിന്ദൻ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ വകുപ്പ് സർക്കുലർ ഇറക്കി.

2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമെന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം.എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി വരുത്തി.തുടർന്നാണ് പരാതികൾക്ക് കാരണമായത്.

വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ല. ,സമൂഹത്തിലെ നവോത്ഥാന മൂല്യങ്ങൾ പരിപോഷിപ്പിക്കാനുള്ള സർക്കാരിന്റെ ബാദ്ധ്യതയുടെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →