മുംബൈ: മുംബൈയിലെ കുര്‍ളയില്‍ 20കാരിയായ യുവതിയെ അജ്ഞാതര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 302 വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എച്ച്ഡിഐഎല്‍ കോളനിയിലുള്ള കെട്ടിടത്തിലെ ടെറസിലാണ് 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ബലാത്സംഗത്തിനിരയായതായി വ്യക്തമായിട്ടുണ്ട്. യുവതിയുടെ തലയ്ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലിസ് അറിയിച്ചു.