ഏറെ കാലത്തിന് ശേഷം കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരുപോലെ ലഭിച്ച ചിത്രങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത തവളയുടെ ത. ഈ ചിത്രത്തിന്റെ എന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
കുട്ടമത്ത് ഹൈസ്കൂളിലെ 1992-ലെ മൂന്നാം ക്ലാസിലെ പൂർവ്വകാല ഫോട്ടോ പോസ്റ്ററിൽ വച്ചു കൊണ്ടാണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, താരങ്ങളായ ആസിഫ് അലി, സിദ്ദീഖ്, രജിഷ വിജയൻ, ആന്റണി പെപ്പെ, സംവിധായകൻ ജിബു ജേക്കബ് എന്നിവർ ചേർന്ന് പോസ്റ്റർ റിലീസ് ചെയ്തത്.
ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്സിന്റെയും 14 / 11 സിനിമാസ് എന്നിവയുടെയും ബാനറിൽ റോഷിത്ത് ലാൽ ജോൺ പോൾ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രംകുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തും ഒരു ഫാന്റസി മൂഡിലുള്ള കുടുംബചിത്രം കൂടിയാണ്. അറുപതോളം ബാലതാരങ്ങൾ വേഷമിടുന്ന ഈ ചിത്രത്തിൽ സെന്തിൽ കൃഷ്ണ , അനുമോൾ, ആനന്ദ് റോഷൻ, ഗൗതമി നായർ, അജിത്ത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, സ്മിത അബു, വാസുദേവ് പട്രോട്ടം, തുടങ്ങിയവരും അഭിനയിക്കുന്നു.
ചായാഗ്രഹണം ബിപിൻ ബാലകൃഷ്ണൻ മ്യൂസിക് ഡയറക്ടർ നിഖിൽ രാജൻ മേലേയിൽ, ലിറിക്സ് ബി ആർ പ്രസാദ്, ആർട്ട് ഡയറക്ടർ അനീസ് നാടോടി, സൗണ്ട് ഡിസൈൻസ് സവിത നബ്രത്ത്, കോസ്റ്റ്യൂംസ് നിസാർ റഹ്മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, സ്റ്റിൽ ഫോട്ടോഗ്രാഫി ഇബ്സൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ ഗ്രാഷ്, കളറിസ്റ്റ് നികേഷ് രമേശ്, ബി എഫ് എക്സ് എക്സ് കോക്കനട്ട് ബ്രഞ്ച് ക്രിയേഷൻസ്, ഡിസൈൻസ് സനൽ പി കെ. പിആർഒ പി ശിവപ്രസാദ്, എന്നിവർ നിർവഹിക്കുന്നു. കാഞ്ഞങ്ങാട് കണ്ണൂർ മറ്റ് പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

