ഇടുക്കി : ഇടുക്കിയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ മിന്നൽ റെയ്ഡ് നടത്തി വിജിലൻസ്. പീരുമേട് അടിമാലി ഓഫീസുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തി.
പീരുമേട്ടിൽ നിന്നും 60,000 രൂപയാണ് പിടികൂടിയത്. ഇടുക്കിയിലെ ഓഫീസിൽ നിന്നും 16,000 രൂപയും, അടിമാലിയിൽ ഏജന്റിന്റെ കൈവശത്തു നിന്നും 58100 രൂപയും കണ്ടെത്തി.
എംവിഡി ഓഫീസുകളിൽ അനധികൃതമായി പണമിടപാട് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധന തുടരുകയാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനാണ് വിജിലൻസ് തീരുമാനം.

