വയനാട്: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം എന്‍.ഐ. ഷാജു നിര്‍വ്വഹിച്ചു. ഡിസംബര്‍ 10 വരെ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മുട്ടില്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരം മുതല്‍ കളക്ട്രേറ്റ് വരെ സൈക്കിള്‍ റാലി നടത്തി. സൈക്കിള്‍ റാലിയുടെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ നിര്‍വ്വഹിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷനിലെ വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. കളക്ട്രേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ.വി. ആശമോള്‍, ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ എ. നിസ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗം എന്‍.സി സാജിദ്, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം, പരിശീലകന്‍ സി.പി. സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.