മോഫിയയുടെ മരണം: സിഐ സുധീറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: മോഫിയയുടെ മരണത്തിൽ സിഐ സുധീറിന് സസ്‌പെൻഷൻ. ഡിജിപിയാണ് സുധീറിന്റെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സർക്കാർ നിർദേശത്തെ തുടർന്നാണ് ഡിജിപിയുടെ നടപടി.

സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ് മൂന്ന് ദിവസമായി വലിയ പ്രതിഷേധമായിരുന്നു നടന്നത്. സുധീറിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചാണ് ഡിജിപിയുടെ ഉത്തരവ്. സി ഐ സുധീറിനെ ആരോപണം ഉയർന്നപ്പോൾ സ്ഥലം മാറ്റാൻ മാത്രമായിരുന്നു ആദ്യം സർക്കാർ തീരുമാനിച്ചത്. എന്നാൽ മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിട്ടും സിഐ സുധീറിനെതിരെ നടപടിയെടുക്കാത്തതിൽ വലിയ വിമർശനമാണ് ഉയർന്നത്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യാഗ്രഹവും മാർച്ചും കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. സുധീറിനെ സസ്‌പെൻഡ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അറിയിച്ചതോടെ സർക്കാർ കൂടുതൽ സമ്മർദത്തിലാവുകയായിരുന്നു. സംഭവത്തിൽ എസ്പി ആദ്യം നൽകിയ റിപ്പോർട്ടിൽ സിഐ സുധീർ വലിയ പിഴവ് വരുത്തിയിട്ടില്ലെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ആ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എല്ലാ കോണുകളിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. സിഐയെ സംരക്ഷിക്കാൻ സർക്കാരും പൊലീസും ശ്രമിക്കുകയാണെന്ന വിമർശനം ഉയർന്നു. പിന്നാലെ സിഐയ്ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന പുതിയ റിപ്പോർട്ട് എസ്പി പുറത്തിറക്കുകയായിരുന്നു.

പിന്നാലെ സിഐയ്ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന പുതിയ റിപ്പോർട്ട് എസ്പി പുറത്തിറക്കുകയായിരുന്നു.സർക്കാരും വിഷയത്തിൽ പ്രതിസന്ധിയിലായതോടെ നടപടികളുടെ വേഗത വർധിക്കുകയായിരുന്നു. മോഫിയയുടെ പിതാവിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് നീതി ഉറപ്പുവരുത്തുമെന്ന ഉറപ്പു നൽകിയിരുന്നു. സിഐയ്ക്ക് സസ്‌പെൻഷൻ ലഭിച്ചതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് കോൺഗ്രസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →