കോളേജ് ജീവിതം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുതെന്ന് വിദ്യാർത്ഥിനികളെ ഉപദേശിച്ച് മുൻ ഡിജിപി ശ്രീലേഖ.

തിരുവനന്തപുരം: സ്വയരക്ഷയ്ക്കായി പെപ്പർ സ്‌പ്രേ കൈയിൽ കരുതാൻ വിദ്യാർത്ഥിനികളെ ഉപദേശിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. കോളേജ് ജീവിതം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുത്.സുഹൃത്തുക്കളെ ശ്രദ്ധയോടെ തെകരഞ്ഞെടുക്കണം.ആരോഗ്യകരവും സ്വീകാര്യവുമായ രീതിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും സാങ്കേതിക സർവകലാശാല ഒന്നാം വർഷ ബി-ടെക് വിദ്യാർത്ഥികൾക്കായി നടത്തുന്ന അക്കാഡമിക് അവബോധ പരിശീലനത്തിൽ ശ്രീലേഖ പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥയും ഡിജിപിയുമാണ് ശ്രീലേഖ.മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചും കാമ്പസിൽ ആരോഗ്യകരമായ ബന്ധങ്ങൾ നിലനിറുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്​റ്റ് ഡോ. അരുൺ ബി.നായർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →