റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

November 26, 2021 - 9:34 am

ചാലക്കുടി: വനിത ഓഫീസറോഡ് മോശമായി പെരുമാറിയ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻൻ്‍ .ചാലക്കുടി ഡിവിഷനിലെ പരിയാരം റെയിഞ്ചിലെ ചായ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോടാണ് മോശമായി പെരുമാറിയത് . സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ടി. ഹരിപ്രസാദ്, ഇ. താജുദ്ദീൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു.

തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ആർ. അനൂപിന്റേതാണ് നടപടി. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ചാലക്കുടി ഡിവിഷനിൽ രൂപീകരിച്ചിട്ടുളള ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി മുമ്പാകെ പരാതി സമർപ്പിച്ചിരുന്നു.

കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിൽ ആരോപണ വിധേയരായ ജീവനക്കാർ പരാതിക്കാരിയേയും സാക്ഷികളെയും തുടർച്ചയായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നതായും ആരോപണമുയർന്നിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *