കാസർകോട്: അനധികൃത കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണം

കാസർകോട്: കാഞ്ഞങ്ങാട് റോഡ്‌സ് ഡിവിഷനു കീഴിലുള്ള പൊതുമരാമത്ത് റോഡരികിലെ കൊടിതോരണങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നവംബര്‍ 27 മുതല്‍ ഒഴിപ്പിക്കുമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും ഉടമസ്ഥര്‍ തന്നെ നീക്കം ചെയ്യാത്ത പക്ഷം പോലീസും റവന്യു, തദ്ദേശ സ്വയം ഭരണ, പൊതുമരാമത്ത്  വകുപ്പുകളും സംയുക്തമായി മാറ്റുകയും കഷ്ടനഷ്ടങ്ങള്‍ റവന്യു റിക്കവറി പ്രകാരം ഉടമകളില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →