ദേവസ്വം ബോർഡ്: സ്‌ക്രൈബിനെ ആവശ്യമുള്ളവർ അപേക്ഷിക്കണം

ഡിസംബർ 5 ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കൊച്ചിൻ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ ദേവസ്വം ഓഫീസർ/ ദേവസ്വം അസിസ്റ്റന്റ്, കൂടൽമാണിക്യം ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യാഗാർത്ഥികൾ, സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷ തീയതിക്ക് ഏഴ് ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ kdrbtvm@gmail.com മുഖേന അറിയിക്കണം. പരീക്ഷയുടെ ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യാഗാർത്ഥികൾക്ക് മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുന്നത് പരിഗണിക്കു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →