ആലുവ: ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവ വധു മോഫിയ പരവീൻ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈലിനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലത്തെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവർ ഒളിവിലായിരുന്നു. എടയപ്പുറം സ്വദേശി മോഫിയ പർവിനെ സ്ത്രീധന പീഡനം നേരിടുന്നുണ്ടെന്ന് കാണിച്ച് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഫ്‌സിയ ആത്മഹത്യ ചെയ്തത്.
ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

