കണ്ണൂർ: പപ്പായ പറിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരുമകൾ അമ്മായി അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ ചെറുകുന്നിലാണ് സംഭവം നടന്നത്. സരോജിനിയെന്ന സ്ത്രീക്ക് വെട്ടേറ്റത്. ഇവരുടെ മകന്റെ ഭാര്യയായ സിന്ധുവാണ് ആക്രമിച്ചത്. സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു.
2021 നവംബർ 22 തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സിന്ധു നട്ടുവളർത്തിയ പപ്പായ തൈയിൽ വിളഞ്ഞ പപ്പായ സരോജിനി പറിച്ചതാണ് തർക്കത്തിന് കാരണം. തർക്കം മൂത്ത് കത്തിയെടുത്ത് വെട്ടുകയായിരുന്നു. സരോജിനിയുടെ കൈക്കാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. സരോജിനിയും സിന്ധുവും തമ്മിൽ നിരന്തരം വഴക്കുണ്ടാവാറുണ്ടെന്ന് പൊലീസ് അറിയിച്ചു