അമരാവതി: സംസ്ഥാനത്ത് മൂന്ന് തലസ്ഥാനം കൊണ്ടുവരാനുള്ള നീക്കം ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിയമ തലസ്ഥാനമായി അമരാവതി, നീതിനിര്‍വഹണ തലസ്ഥാനമായി കര്‍ണൂല്‍, ഭരണ തലസ്ഥാനമായി വിശാഖപട്ടണം എന്നിങ്ങനെ തലസ്ഥാന വിഭജനം നടത്താനായിരുന്നു സര്‍ക്കാര്‍ പദ്ധതി. വിവാദമായ മൂന്ന് തലസ്ഥാന ബില്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു. വികസനം ഉറപ്പാക്കുന്ന ബില്‍ ഉടന്‍ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു.
ആന്ധ്രയുടെ തലസ്ഥാനം അമരാവതി മാത്രമെന്ന് മുഖ്യമന്ത്രി
