പാലക്കാട്: അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 24, 25, 26 തീയതികളിൽ വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ നടത്തുന്ന അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിൽ വന്ന് പരാതികൾ ബോധിപ്പിക്കാം. പരാതികൾക്ക് പരിഹാരം കാണുന്നത്തിന് അദാലത്തിൽ നടപടികൾ സ്വീകരിക്കും.
അദാലത്ത് നടക്കുന്ന തീയതി, സമയം, വേദി, എന്നിവ ക്രമത്തിൽ.
നവംബർ 24 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ – കോട്ടത്തറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ –
ഷോളയൂർ, കോട്ടത്തറ ഭാഗത്തെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കും.
നവംബർ 25 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ –
പുതൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാൾ –
പുതൂർ, പാടവയൽ പ്രദേശത്തെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും.
നവംബർ 26 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ –
അഗളി ഇ.എം.എസ് ഹാൾ
അഗളി, കള്ളമല പ്രദേശത്തെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും.