മത്സ്യഫെഡിന് ദേശീയ അംഗീകാരം

നാഷണൽ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോർഡ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനത്തിനുള്ള ദേശീയ അംഗീകാരം മത്സ്യഫെഡിന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാർഡ് ലോക മത്സ്യദിനമായ 21 ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഡയറി ആന്റ് ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാലയിൽ നിന്നും മത്സ്യഫെഡ് ചെയർമാൻ റ്റി മനോഹരൻ, മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവർ ഏറ്റുവാങ്ങി. 2018-19 വർഷങ്ങളിലെ മഹാപ്രളയത്തിൽ കേരളത്തിലെ ജനങ്ങളുടെ രക്ഷകരായി മാറി, കേരളത്തിലെ സ്വന്തം സൈന്യമായി, ലോകമാകെ അംഗീകരിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന മത്സ്യഫെഡിന് ലഭിച്ച അവാർഡ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ള അംഗീകാരം കൂടിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →