ദത്ത് വിവാദത്തിലെ കുഞ്ഞിനെ കേരളത്തിലെത്തിച്ചു

തിരുവനന്തപുരം: ദത്ത് വിവാദത്തിലെ കുഞ്ഞിനെ കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ ദമ്പതികളിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെയാണ് ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തിച്ചത്.

രാത്രി 8.35ഓടെ ഹൈദരാബാദ്- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേകസംഘം എത്തിയത്. വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ തിരുവനന്തപുരത്ത് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ മേൽനോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. കുഞ്ഞിനെ നിർമല ശിശുഭവനിലേക്ക് മാറ്റി.

ജില്ല ചൈൽഡ്​ പ്രൊട്ടക്ഷൻ ഓഫിസർക്കാണ്​ കുഞ്ഞിന്റെ സംരക്ഷണ ചുമതല. കുഞ്ഞ് അനുപമയുടേതാണെന്ന് ഉറപ്പാക്കാൻ കുഞ്ഞിനെയും അനുപമ, അജിത്കുമാർ എന്നിവരെയും ഉടൻ ഡി.എൻ.എ പരിശോധനക്ക്​ വിധേയമാക്കും. പുരിശോധനഫലം വന്നതിനു ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.

ഈമാസം 18നാണ് കുഞ്ഞിനെ അഞ്ചുദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് ജില്ല ചൈൽഡ് വെൽ​ഫെയർ കമ്മിറ്റി ചൈൽഡ് വെൽഫെയർ കൗൺസിലിന് നിർദേശം നൽകിയത്.

ഒക്ടോബർ 14നായിരുന്നു താനറിയാതെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്ന് ദത്ത് നൽകിയെന്ന ആരോപണവുമായി പേരൂർക്കട സ്വദേശി അനുപമ രംഗത്തെത്തിയത്. കുഞ്ഞിനെ കേരളത്തിലെത്തിച്ചതില്‍ സന്തേഷമുണ്ടെന്നും സമരംഅവസാനിപ്പിക്കുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നുമാണ് അനുപമയുടെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →