യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവ‍ർന്നു

തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ പണയസാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവ‍ർന്നത്. സാരമായി പരിക്കേറ്റ ജീമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയമലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു സംഭവം.

പഴയ പണയാഭരണം ബാങ്കിൽ നിന്ന് എടുത്ത് നൽകുന്ന എജന്റ് ആണ് ജീ മോൻ. അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാക്കൾ ഉപയോഗിച്ച ഓൾട്ടോ കാർ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വെഞ്ഞാറമൂട് സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് കാർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →