പൊതുമരാമത്ത് പ്രവൃത്തികളിൽ വീഴ്ച വരുത്തിയ എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മൂന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് പേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.

കോട്ടയം ഡിവിഷന് കീഴിലുള്ള മുഴുവൻ പൊതുമരാമത്ത് പ്രവൃത്തികളിലും നിരുത്തരവാദിത്തപരമായ സമീപനമുണ്ടായതിനാണ് സാബിർ എസ്സിനെ സസ്പെൻഡ് ചെയ്തത്. കണ്ണൂർ കീഴത്തൂർ പാലം, വണ്ണാത്തിക്കടവ് പാലം എന്നിവയുടെ നിർമാണ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായതിന് കമലാക്ഷൻ പലേരിയെ സസ്പെൻഡ് ചെയ്തു. നബാർഡ് ധനസഹായത്തിനുള്ള പ്രൊപോസൽ സമയബന്ധിതമായി സമർപ്പിക്കുന്നതിന് കാലതാമസം വരുത്തിയതിനാണ് എസ് കെ അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →