ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം

ചെന്നൈ: കനത്ത മഴയില്‍ വെല്ലൂരില്‍ വീടിനുമേല്‍ മതിലിടിഞ്ഞു വീണ് 4 കുട്ടികള്‍ അടക്കം 9 പേര്‍ മരിച്ചു. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് അപകടം. മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളാണ്. രാത്രിയില്‍ ഉറക്കത്തിലായിരുന്നവരുടേ മേലാണു വീട് ഇടിഞ്ഞുവീണത്. പാലാര്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതുമൂലം സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇത് അവഗണിച്ചവരാണ് അപകടത്തില്‍പ്പെട്ടത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →