കൊച്ചി. : ലോക്കഡൗണ്‍ കാലത്ത സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ഭക്ഷ്യ കിറ്റ് വിതരണം തുടരുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ്. കിറ്റുകള്‍ വിതരണം ചെയ്‌തത്. ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതോടെ കിറ്റ് റ്റ്വിതരണം തുടരേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങള്‍ക്ക് കാര്യമായ വിലക്കയറ്റം ഇല്ലെന്നും സപ്ലൈക്കോവഴി വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെയും വില കഴിഞ്ഞ ആറുവര്‍ഷമായി കൂടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇവ പൊതു വിപണിയേക്കാള്‍ വിലക്കുറവിലാണ് ജനങ്ങലിലെത്തിക്കുന്നത്.

