പശുവിനെ പീഡനത്തിനിരയാക്കിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

മലപ്പുറം: പശുവിനെ പീഡിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ലോറ സ്വദേശി മെനി റോൽ മണ്ഡൽ (28) ആണ് കോട്ടക്കൽ പൊലീസിന്റെ പിടിയിലായത്. പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ട ഫാം ഉടമ നീരീക്ഷണ ക്യാമറ സ്ഥാപിച്ചതോടെയാണ് പീഡന വിവിരം പുറത്തായത്.. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകി.

അതേതുടർന്ന് പശുവിനെ പീഡനത്തിനിരയാക്കിയ തൊഴിലാളിയെ പൊലീസ് തെളിവ് സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു . ഫാമിന് പരിസരത്തെ വാടക കെട്ടിടത്തിലെ താമസക്കാരനായ നിർമാണ തൊഴിലാളിയാണ് യുവാവ്.

എസ് ഐ മാരായ മൊയ്തീൻ കുട്ടി, സുബ്രഹ്മണ്യൻ, സി പി ഒ സൂരജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →