കേരള പ്ലാനിംഗ് ബോർഡ് അംഗവും പ്രമുഖ സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര പുരാവസ്തു-പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ലോകത്തിന്റെ സഞ്ചാര ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന ഒരു ചരിത്ര മ്യൂസിയം ആരംഭിക്കുന്നതിനെക്കുറിച്ചും, മ്യുസിയങ്ങളെ സാമ്പ്രദായിക രീതിയിൽനിന്നും മാറ്റി സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാക്കാനുമുള്ള പദ്ധതികളുടെ പ്രഥമ ചർച്ചകളും നടന്നു. സന്തോഷ് ജോർജ് കുളങ്ങരയെ മ്യൂസിയം വകുപ്പിന്റെ കൂടി ചുമതലയുള്ള ആസൂത്രണ ബോർഡ് അംഗമായി ലഭിച്ചത് വലിയ നേട്ടമാണെന്നു മന്ത്രി പറഞ്ഞു.




