കോഴിക്കോട് : യുഎപിഎ കരിനിയമത്തിനെതിരെ അലനും താഹക്കുമൊപ്പം ചായയും പരിപ്പുവടയും കഴിച്ച് പ്രതീകാത്മക സമരം. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിലായിരുന്നു ബഹുജന കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതക്കെതിരായ വ്യത്യസ്ഥ സമരം അലനും താഹയും അറസ്റ്റിലായത് ചായകുടിക്കാന്‍ പോയപ്പോഴായിരുന്നില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്‌താവനയെ ഓര്‍മിപ്പിച്ചായിരുന്നു ചായകുടി സമരം .
ചടങ്ങില്‍ ഒത്തുചേര്‍ന്നവര്‍ക്കെല്ലാം ചായയും പരിപ്പുവടയും നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വാസു അലനും താഹക്കും ചായ നല്‍കിയാണ് സമരം ഉദ്‌ഘാടനം ചെയ്‌തത്. ഇവര്‍ കൈവശം വച്ചെന്നുപറയുന്ന ലഘുലേഖ വര്‍ഷങ്ങളായി വില്‍ക്കുന്ന ആളാണ് താനെന്ന് എ.വാസു പറഞ്ഞു. എനിക്കെതിരെ ഒരു നടപടിയുമില്ല. ഇവര്‍ അത് കൈവശം വച്ചതിന് യുഎപിഎ ചുമത്തി. ഫാഷിസത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുകയാണ് സിപിഎം എന്ന് അദ്ദേഹം കുറ്റപ്പടുത്തി.