തിരുവനന്തപുരം ; അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന സ്സ്‌പെന്‍ഡ് ചെയ്‌ത കെപിസിസി മുന്‍ സെക്രട്ടറി എംഎലത്തീഫിനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ കെപിസിസി സമിതിയെ ചുമതലപ്പെടുത്തി കൂടുതല്‍ വവിരങ്ങള്‍ അ്‌ന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കുന്നതിനായി കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്‌ണന്‍, പിഎം നിയാസ്, എന്നിവരെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരത്തെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്നു. ലത്തീഫിനെതിരെ ഗുരുതര പരാതികളാണ് കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടുളളത്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം.

