കോഴിക്കോട്. ; പുളാടിക്കുന്ന് -മലാപ്പറമ്പ് ദേശീയ പാതയില്‍ മൊകവൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 5 പേര്‍ക്ക പരിക്കേറ്റു. കാറും പിക്കപ്പും കൂട്ടിയിടിച്ചണ് അപകടം .2021 നവംബര്‍ 16 ചൊവ്വാഴ്‌ച രാവിലെ 5.30 ന് മൊകവൂര്‍ ക്ഷേത്ത്രതിനടുത്തായിരുന്നു അപകടം
മാങ്കാവിലെ ഷീനാ സറ്റുഡിയോ മുന്‍ ഉടമ പരേതനായ വളയനാട് വട്ടോളിപമ്പില്‍ പെരുന്തൊടി ദാമോദരന്‍റെ മകന്‍ ഷാജി(50) ആണ് മരിച്ചത്. പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി അമീര്‍(26), ഷാജിക്കൊപ്പം കാറിലുണ്ടായിരുന്ന ബേപ്പൂര്‍ അരയം വീട്ടില്‍ സബീഷ്(39), മാങ്കാവ് കൃഷ്‌ണാലയത്തില്‍ കിഷന്‍ (20), അരക്കിണര്‍ ബിപി ഹൗസില്‍ നൗഷാദ് (52), പന്തീരങ്കാവ് തെക്കേലകത്തില്‍സുനീര്‍(48) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.,

