സുല്‍ത്താന്‍ ബത്തേരി ; മുത്തങ്ങ ചെക്ക്പോസറ്റില്‍ മയക്കുമരുന്നുകളുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടക്കാവ് കുന്നുമ്മേല്‍ വീട്ടില്‍ കെപി.ജിഷാദ്, കച്ചേരി ബിസ്മില്ല വീ്ടില്‍ കെകെ ഷഹീര്‍ എന്നിവരാണ് പിടിയിലായത്. 2021 നവംബര്‍ 15 തിങ്കളാഴ്ച രാത്രി 9 മണിയോടെ ബൈക്കില്‍ വരുകയായിരുന്ന ഇവരില്‍ നിന്ന 21 ഗ്രാം എംഡിഎംഎ,35 ഗ്രാം കഞ്ചാവ് ,2.40 ഗ്രം ഹാഷിഷ് ഓയില്‍ നാല് ഡയസ്പം ടാബ്ലെറ്റ് എന്നിവയാണ് കണ്ടെടുത്തത്
ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം േേകസെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര് നിഗാഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ജി.അനില്‍കുമാര്‍, സിഇഒമാരായ മന്‍സൂര്‍, അലി, സനൂപ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

