Tag
ന്യൂസ് ഡെസ്ക്

പറയാനുള്ളത് പറഞ്ഞെന്ന് ഉമ്മന്‍ ചാണ്ടി; താരിഖ് അന്‍വര്‍ കേരളത്തിലേക്ക്

November 17, 2021 - 4:49 pm

ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടന വിവാദങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് ഉമ്മന്‍ ചാണ്ടി. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് വിശാല തലത്തില്‍ നടത്തുന്ന പുനസംഘടനയോടുള്ള അതൃപ്തി കോണ്‍ഗ്രസ് അധ്യക്ഷയെ ഉമ്മന്‍ ചാണ്ടി അറിയിച്ചു. പുനസംഘടനയോട് എതിര്‍പ്പില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ കൂടി വിശ്വാസത്തിലെടുത്ത് മാത്രമേ പുനഃസംഘടന നടത്താവു. ഇക്കാര്യത്തില്‍ എഐസിസി വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യ സമിതി ഉപദേശക സമിതി മാത്രമാണെന്ന പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ പ്രസ്താവനയിലുള്ള അതൃപ്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഉമ്മന്‍ ചാണ്ടി നേരിട്ടറിയിച്ചു. അച്ചടക്ക നടപടികള്‍ പാര്‍ട്ടി ഭരണഘടനക്ക് അനുസൃതമാണോ എന്ന കാര്യം പരിശോധിക്കാന്‍ അച്ചടക്ക സമിതിയെ നിയോഗിക്കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അതേസമയം, ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ബുധനാഴ്ച കേരളത്തിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *