അഫ്ഗാനില്‍ ഐഎസ് ഭീകര സംഘം പിടിയില്‍

കാബൂള്‍: അഫ്ഗാനിസ്താനിലെ ദെയ്കുണ്ടി പ്രവിശ്യയില്‍ താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 11 ഐഎസ്ഐഎസ് -കെ ഭീകരരെ അറസ്റ്റ് ചെയ്തു. ഹെല്‍മന്‍ഡ്, ഘാസി, ഉറോസ്ഗാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. താലിബാന്‍ അധികാരമേറ്റ ശേഷം അഫ്ഗാനില്‍ ഐഎസ്ഐഎസ് കെ നിരന്തരമായി ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് പത്തോളം ഐഎസ്ഐഎസ്-കെ ഭീകരരെ താലിബാന്‍ അറസ്റ്റ് ചെയ്തിരുന്നു. കാണ്ഡഹാറില്‍ മൂന്ന് പേരെ വധിച്ചു. ഇവിടെ നാല് ഒളിസങ്കേതങ്ങള്‍ തകര്‍ത്തതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →