പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തരുത്: ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കര്‍

ന്യൂഡല്‍ഹി: 29നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ഏതു വിഷയവും ചര്‍ച്ച ചെയ്യാമെന്നും പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തരുതെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഏതു വിഷയത്തെക്കുറിച്ച്, ഏതു ചട്ടം അനുസരിച്ച്, എത്ര സമയം, എപ്പോള്‍ ചര്‍ച്ച ചെയ്യണമെന്നതു സംബന്ധിച്ചു കാര്യോപദേശക സമിതി (ബിസിനസ് അഡൈ്വസറി കമ്മിറ്റി) ആണു തീരുമാനിക്കേണ്ടത്. ബിഎസി തീരുമാനിച്ചാല്‍ അതനുസരിച്ചു ചര്‍ച്ചയ്ക്ക് അനുമതി നല്‍കും. ലോക്‌സഭയുടെ കാര്യോപദേശക സമിതി തീരുമാനിച്ചാല്‍ പെഗാസസ് മുതല്‍ കര്‍ഷക പ്രതിസന്ധി, വിലക്കയറ്റം അടക്കം ഏതു വിഷയത്തിലും ചര്‍ച്ചയ്ക്കു തയാറാണെന്നു അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെകൂടി സമ്മതം ഉണ്ടെങ്കിലേ ബിഎസി യോഗത്തില്‍ ചര്‍ച്ചകള്‍ക്കു തീരുമാനം ഉണ്ടാവുകയുള്ളൂവെന്നു എംപിമാര്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →