പൂനെ: ചരിത്രകാരനും എഴുത്തുകാരനുമായ പദ്മവിഭൂഷണ് ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏതാനും ദിവസമായി പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പേര് അനുശോചനം രേഖപ്പെടുത്തി. 2019ല്‍ പത്മവിഭൂഷണ്‍ നല്കി പുരന്ദരെയെ രാജ്യം അനുമോദിച്ചിരുന്നു.
പദ്മവിഭൂഷണ് ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു
