തിരക്കേറിയ റോഡിൽ വച്ച് ബസിന്റെ ബ്രേക്ക് പോയി, ഇടിച്ചു തകർത്തത് 13 വാഹനങ്ങൾ

കൊച്ചി: കൊച്ചിയിൽ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ചു നിരവധി പേർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല.

അപകടത്തിൽ 13 ഓളം വാഹനങ്ങൾക്കാണ് കേടു പാടുകൾ സംഭവിച്ചത്. എറണാകുളം ഫോർഷോർ റോഡിൽ രാവിലെ 11 മണിയോടെയാണ് സംഭവം.

ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡിന് ഇരുവശവും ഉണ്ടായിരുന്ന വാഹനങ്ങളിൽ ഇടിച്ചാണ് നിർത്തിയത്. രണ്ടു കാറുകൾ നിശേഷം തകർന്നു. കാറുകളിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്.

ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിർത്തിയിട്ടിരുന്ന ഇരു ചക്ര വാഹനങ്ങൾ ഓട്ടോ റിക്ഷ തുടങ്ങിയവയും അപകടത്തിൽ പെട്ടു. അപകടമുണ്ടാക്കിയ സ്വകാര്യബസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

കാലപ്പഴക്കമാണോ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടാൻ കാരണം എന്നതും പരിശോധിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന റോഡിൽ അല്ലായിരുന്നതിനാൽ തന്നെ വലിയൊരു ദുരന്തമാണ് ഒഴിവായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →