ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആസാദ്പൂരിലെ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പേര്‍ക്ക് പരിക്ക്. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ലാല്‍ബാഗ് മസ്ജിദിന് സമീപമുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയും ചുമരുകളും തകരുകയും രണ്ടാം നിലയിലെ നാല് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →