പത്തനംതിട്ട: അതീവ ജാഗ്രത നിര്‍ദ്ദേശം

പത്തനംതിട്ട: തെക്ക്-കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ്‌നാട്ടിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ പത്തനംതിട്ട ജില്ലയില്‍  മഴ തുടരും. വളരെ കനത്ത, തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാല്‍  നദീ തീരങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. 

നദി തീരങ്ങളില്‍ ഇറങ്ങരുത്. ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ നിന്ന് എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. വെള്ളപ്പൊക്ക മേഖലകളില്‍ ജനങ്ങള്‍ ആവശ്യം വന്നാല്‍ മാറി താമസിക്കാന്‍ സജ്ജരാകണമെന്നും മലയോര മേഖലയിലെ യാത്ര  ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →