കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ബിരുദ വിദ്യാർത്ഥി റാഗിങ്ങിനിരയായ സംഭവത്തിൽ നാലു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നിദാൻ, മുഹമ്മദ് ആഷിഫ്, മുഹമ്മദ് സിഷാൻ, റിസാൻ റഫീഖ് എന്നിവരാണ് പിടിയിലായത് . ഒന്നാം വർഷ ബിരുദ വിദ്യാർഥി കണ്ണൂർ സ്വദേശി ഷഹസാദ് മുബാറക്കിനാണ് മർദനമേറ്റത്.
2021നവംബർ അഞ്ചിന് വൈകീട്ടാണ് സംഭവം. കേളേജിലെ ശുചിമുറിയിൽവെച്ചാണ് ഷഹസാദിന് നേരെ ആക്രമണമുണ്ടായത്. മർദനത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു.കോളേജ് ശുചിമുറിയിൽവെച്ച് 12 പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് ഷഹസാദിന്‍റെ മാതാവ് ആരോപിച്ചു. റാഗ് ചെയ്ത സംഭവത്തിൽ ഒരു വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തുവെന്ന് കോളേജ് പ്രിൻലിപ്പൽ അറിയിച്ചു.

