മാസ്ക് ധരിച്ചില്ല : നടൻ ജോജു ജോർജിനെതിരെ മരട് പൊലീസ് കേസെടുത്തു

കൊച്ചി∙ കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജു ജോർജിനെതിരെ മരട് പൊലീസ് കേസെടുത്തു. നടനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡിസിപിക്ക് നൽകിയ പരാതിയെ തുടർന്നാണു പൊലീസ് നടപടി.

സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജിഎൽ പെറ്റി കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറയുന്നു. ആ ദിവസങ്ങളിൽ ജോജു സ്റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈറ്റിലയിൽ സമരത്തിൽ പങ്കെടുത്തതിന് ഷാജഹാൻ ഉൾപ്പടെ 15 കോൺഗ്രസ്‌ നേതാക്കൾക്കെതിരെയും പോലീസ് കേസെടുത്തിരു്ന്നു. ജോജുവിന്റെ കാർ തല്ലി തകർത്ത കേസിൽ അറസ്റ്റിലായ ഷാജഹാനു കഴിഞ്ഞ ദിവസമാണു കോടതി ജാമ്യം നൽകിയത്

Share
അഭിപ്രായം എഴുതാം