മലപ്പുറം : വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ടുകൊണ്ടുളള ബില്ല് നിയമ സഭ പാസാക്കിയത് സര്‍ക്കാരിന്റെ വര്‍ഗീയ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുളള പിഎംഎ സലാം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരം തസ്‌തികയുളള ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്.സിക്കുവിടുന്നതിന് പകരം റിക്രൂട്ട്‌മെന്റ് ബോര്‍ഡുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയതത്. എന്നാല്‍ വക്കഫ്‌ബോര്‍ഡ് നിയമനങ്ങളുടെ കാര്യത്തില്‍ അങ്ങനെ ഉണ്ടായില്ല.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം മുസ്ലീം സമുദായത്തോട് ക്രൂരമായും വൈരാഗ്യത്തോടെയുമാണ് പെരുമാറുന്നതെന്നും സലാം പറഞ്ഞു. പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ട് സമരങ്ങള്‍ നടത്തിയവര്‍ക്കെതിരെയുളള കേസുകള്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് അധികാരത്തിലേറുന്നതിന് മുമ്പ് പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ല.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുളള തീരുമാനത്തിനെതിരെ മുസ്ലീം ലീഗ് നിയമ നടപടികളാരംഭിക്കും. മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കും. എല്ലാ മുസ്ലിം സംഘടനകളുമായി ചര്‍ച്ച ചെയ്‌ത് ഉചിതമായ തീരുമാനം കൈക്കൊളളുമെന്നും അദ്ദേഹം പറഞ്ഞു.

