കേന്ദ്രവുമായി കൊമ്പുകോർത്ത് പഞ്ചാബ്; ട്രാക്​ടർ റാലിയിൽ പ​ങ്കെടുത്ത്​ അറസ്റ്റിലായ കർഷകർക്ക്​ രണ്ട്​ ലക്ഷം രൂപ ധനസഹായം നൽകുമെന്ന്​ പഞ്ചാബ് സര്‍ക്കാര്‍​

ന്യൂഡൽഹി: ഡൽഹിയിൽ റിപബ്ലിക്​ ദിനത്തിൽ ട്രാക്​ടർ റാലിയിൽ പ​ങ്കെടുത്ത്​ അറസ്റ്റിലായ കർഷകർക്ക്​ രണ്ട്​ ലക്ഷം രൂപ ധനസഹായം നൽകുമെന്ന്​ പഞ്ചാബ് സര്‍ക്കാര്‍​. 83 പേർക്കാണ്​ ഇത്തരത്തിൽ സഹായധനം കൈമാറുക.

മുഖ്യമന്ത്രി ചരൺജിത്ത്​ സിങ്​ ഛന്നി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബിൽ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം കേന്ദ്രവുമായുള്ള പുതിയ ഏറ്റുമുട്ടലിന്​ വഴി തുറക്കുമെന്നുറപ്പാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് റിപബ്ലിക്ക് ദിനത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നത്.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് പ്രധാനമായും വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →