വീണ്ടും തിരിച്ച് വരവ് നടത്തി വിപണി

മുംബൈ: തുടര്‍ച്ചയായ മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം പ്രതാപം തിരിച്ചുപടിച്ച് ഇന്ത്യന്‍ ഓഹരി വിപണികള്‍. പണപ്പെരുപ്പ ഭീതിയില്‍ നിന്നകന്ന് പ്രവര്‍ത്തനഫലങ്ങളില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണികളായ ബി.എസ്.സിയിലും എന്‍.എസ്.ഇയിലും കാളകളുടെ കുതിപ്പ് പ്രകടമായി. ഇതോടെ ആഴ്ചയുടെ തുടക്കത്തില്‍ രൂപപ്പെട്ട ദുര്‍ബലാവസ്ഥയില്‍നിന്ന് കരകയറാന്‍ വിപണിക്കായി.വ്യാപാര ആഴ്ചയുടെ അവസാനദിവസമായ ഇന്നലെ മികച്ച നേട്ടത്തോടെയാണ് സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 309 പോയന്റ് ഉയര്‍ന്ന് 60,229ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തില്‍ 17,970ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ഐ.ടി, പവര്‍, റിയാല്‍റ്റി ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി വീണ്ടും 18,000 കടന്നു. സെന്‍സെക്സ് 767 പോയിന്റ് നേട്ടത്തില്‍ 60,686.69ലും നിഫ്റ്റി 229.20 പോയിന്റ് ഉയര്‍ന്ന് 18,102.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, വിപ്രോ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയും ചെയ്തു. ഐടി, പവര്‍, ക്യാപിറ്റല്‍ ഗുഡ്സ്, റിയാല്‍റ്റി സൂചകകള്‍ ഒരുശതമാനംവീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുമ്പോഴും റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. നവംബറില്‍ ഇതുവരെ 8458 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ കയ്യൊഴിഞ്ഞത്. ഒക്ടോബറിലാകട്ടെ 13,550 കോടിയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →