കേന്ദ്ര സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ കേരളത്തില്‍

ന്യൂഡല്‍ഹി : കേന്ദ്ര സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ കേരളത്തിലെത്തി. ഗുരുവായൂരിലും മമ്മിയൂര്‍ മഹാദേവ ക്ഷ്‌ത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ്‌ അദ്ദേഹം കേരളത്തിലെത്തുന്നത്‌. 2021 നവംബര്‍ 11 വ്യാഴാഴ്‌ച രാവിലെ കൊച്ചി വിമനത്താവളത്തിലെത്തിയ മന്ത്രിക്ക്‌ ഊഷ്‌മളമായ വരവേല്‍പ്പാണ്‌ നല്‍കിയത്‌.

പിന്നീട്‌ തൃശൂര്‍ പുറനാട്ടുകര രാമകൃഷ്‌ണ മഠത്തിലെത്തിയ മന്ത്രി മഠാധിപതി സ്വാമി സദ്‌ഭവാനന്ദിനെ ആദരിച്ചു. തുടര്‍ന്ന്‌ ചാവക്കാട്ട്‌ കുത്തേറ്റുമരിച്ച ബിജെപി പ്രവര്‍ത്തകന്‍ കൊപ്പര ബിജുവന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു.സംസ്ഥാനത്തെ ഏക ഡിആര്‍ഡിഒ ലബോറട്ടറി ആയ കൊച്ചിയിലെ നേവല്‍ ഫിസിക്കല്‍ ഓഷ്യനോഗ്രഫിക്ക്‌ ലബോറട്ടറിയും(എന്‍പിഒഎല്‍) അദ്ദേഹം സന്ദര്‍ശനം നടത്തി. ആസാദികാ അമൃത്‌ മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചു.

ജലത്തിനടിയിലുളള നിരീക്ഷണ സംവിധാനങ്ങുടെയും സാങ്കേതിക വിദ്യകളുടെയും മേഖലയില്‍ എന്‍പിഒഎല്‍ നടത്തുന്ന ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഡയറക്ടര്‍ വിജയന്‍പിളള മന്ത്രിയോട്‌ വിശദീകരിച്ചു. അടുത്ത 20 വര്‍ഷത്തേക്കുളള എന്‍പി ഒഎല്ലിന്റെ ഭാവി പദ്ധതികളെക്കുറിച്ചും നാവിക സേനക്കായി ഏറ്റെടുത്തിരിക്കുന്ന പദ്ധതികളെക്കുറിച്ചും ഡയറക്ടര്‍ മന്ത്രിയെ ധരിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →