ഡെങ്കിയുടെ കഥപറയുന്ന ജയ ഭീം എന്ന ചിത്രം നിരൂപകപ്രശംസ പിടിച്ചുപറ്റി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സൂര്യ നായകനായ ഈ ചിത്രത്തിൽ ഡെങ്കി നിയുടെ വേഷം ചെയ്ത ലിജോമോളിന്റെ അഭിനയ പ്രകടനവും ഏറെ അഭിനന്ദനാർഹമാണ്.
പാർവതിയുടെയുടെ ജീവിതം പറയുന്ന സിനിമ റിലീസായതോടെ
ഇപ്പോഴിതാ ഡെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാർവതിക്ക് സഹായഹസ്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രാഘവ ലോറൻസ് .
ചെന്നൈ പേരൂരിലെ ഓലമേഞ്ഞ കുടിലിൽ മകളും മരുമകനും പേരക്കുട്ടികളുമായി താമസിക്കുന്ന പാർവതിയുടെ വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞ തോടെയാണ് രാഘവ ലോറൻസ് സഹായം വാഗ്ദാനം ചെയ്ത് എത്തിയിരിക്കുന്നത്.
രാജാ കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നുന്നു എന്നും ചെയ്യാത്ത കുറ്റത്തിനാണ് രാജാ കണ്ണും പാർവതിയും പീഡിപ്പിക്കപ്പെട്ടതെന്നും പാർവതിക്കും ക്കും കുടുംബത്തിനും വീട് വെച്ച് നൽകും എന്ന് ഞാൻ വാക്കു നൽകുന്നുവെന്നും രാഘവ ലോറൻസ് പറഞ്ഞു.

